
അബ്ദുറഹീംമുസ്ലിയാർ
മഞ്ചേരി: പ്രമുഖ പണ്ഡിതനും ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ് ലിയാർ (85) അന്തരിച്ചു. മഞ്ചേരി കിടങ്ങഴി പരേതരായ ഉള്ളാട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെയും ഓവുങ്ങൽ ആസ്യയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം കിടങ്ങഴി എൽപി സ്കൂളിൽ പൂർത്തിയാക്കി. തുടർന്ന് വിവിധയിടങ്ങളിലെ മതപഠനത്തിനുശേഷം 1967-ൽ വണ്ടൂർ വഹബിയ്യയിലൂടെ അധ്യാപന രംഗത്തേക്ക് പ്രവേശിച്ചു. വണ്ടൂർ, മരുത, കാവനൂർ, വടക്കാങ്ങര, വെള്ളൂർ എന്നിവിടങ്ങളിലെ ദർസ് സേവനത്തിനു ശേഷം 1983 മുതൽ വലിയോറ ദാറുൽ മആരിഫിൽ സ്വദർ മുദരിസായി ദീർഘകാലം വിജ്ഞാന സേവനം നടത്തി. ഭാര്യ: കരിപ്പ ആമിന (വണ്ടൂർ). മക്കൾ: മുഹമ്മദ് സ്വദഖതുള്ള വഹബി, സുബൈർ സൈനി, ഫാത്തിമ, ഉമ്മുകുൽസു, സൈനബ, റുഖിയ്യ, മറിയം, സുലൈഖ, സുമയ്യ. മരുമക്കൾ: സുലൈമാൻ മുസ്ലിയാർ (നെൻമേനി), ഹംസ വഹബി (വളരാട്), കരീം വഹബി (ഉഗ്രപുരം), മുഹമ്മദ് അസ് ലം അഹ്സനി, ഹംസ സൈനി (കൂരാട്), അബൂബക്കർ സിദീഖ് ഫൈസി (കോട്ടുമല), മറിയുമ്മ, ദിൽനവാസ് ബീഗം, പരേതനായ മരക്കാർ മുസ് ലിയാർ (ചെറുപുത്തൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions