
സിസ്റ്റർ എമിലി ജോൺ
കൊച്ചി: മഞ്ഞുമ്മൽ ഫ്രാൻസിസ്കൻ മിഷനറി ഓഫ് മേരി സിസ്റ്റേഴ്സ് കോൺവെന്റിലെ സിസ്റ്റർ എമിലി ജോൺ (85) അന്തരിച്ചു. പാലാ കിഴുക്കരക്കാട്ട് (പ്ലാത്താനം) കുടുംബാംഗമാണ്. മൃതദേഹം ഇന്ന് രാവിലെ ഏഴിന് മഞ്ഞുമ്മൽ കോൺവെന്റിലെത്തിക്കും. സംസ്കാരം 2.30ന് കോൺവെന്റ്ചാപ്പലിലെ അന്ത്യശുശ്രൂഷയ്ക്കു ശേഷം കോൺവെന്റ് സെമിത്തേരിയിൽ. മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി സിസ്റ്റർ എമിലി ജോൺ 30 വർഷം മഡഗാസ്കറിൽ നഴ്സും മിഡ്വൈഫുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അവിടുത്തെ പരമോന്നത ബഹുമതിയായ "മെഡൽ ഒഫ് ഷെവലിയർ' നൽകി മഡഗാസ്കർ സർക്കാർ ആദരിച്ചു. 2012ൽ തിരിച്ചെത്തിയ ശേഷം ചെന്നൈ സെന്റ് തോമസ് ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ പദവിയും വഹിച്ചു. മഞ്ഞുമ്മൽ കോൺവെന്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions