
സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച്
കോതമംഗലം: തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗമായ സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച് (82) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. നെടുങ്കണ്ടം, ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ, പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂർ, പാളയം എന്നീ മഠങ്ങളിലും നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജകുമാരി മുല്ലൂർ പരേതരായ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സെലിൻ ദേവസ്യ (കുഞ്ചിത്തണ്ണി), ജോയി ജോസഫ്( രാജകുമാരി), ടോമി ജോസഫ് (രാജകുമാരി), പരേതയായ മേരി ജോർജ്. സിസ്റ്റർ ആഞ്ചലിക് ഈഴക്കുന്നേൽ എസ്എച്ച്, സിസ്റ്റർ സിസിലി ഈഴക്കുന്നേൽ എസ്എച്ച്, സിസ്റ്റർ വിക്ടർ തേനമ്മാക്കൽ എസ്എച്ച്, പരേതയായ സിസ്റ്റർ ബെല്ലർമിൻ ഈഴക്കുന്നേൽ എന്നിവർ മാതൃസഹോദരി പുത്രിമാരാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions