
സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച്
രാജകുമാരി: കോതമംഗലം ജ്യോതി പ്രൊവിൻസിലെ സിസ്റ്റർ പോൾ മരിയ മുല്ലൂർ എസ്എച്ച് (82) അന്തരിച്ചു.സംസ്കാരം നാളെ 10.30 ന് എമരിറ്റസ് ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ കാർമികത്വത്തിൽ മൈലക്കൊമ്പ് തിരുഹൃദയമഠം ചാപ്പലിൽ. രാജകുമാരി മുല്ലൂർ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത നെടുംകണ്ടം,ആയവന, മുതലക്കോടം, നെടിയകാട്, തോട്ടക്കര, നാകപ്പുഴ, പുറപ്പുഴ, പാപ്പനംകോട്, ഓടനാവട്ടം, കോതമംഗലം, ചെങ്ങന്നൂർ, പാളയം എന്നിവിടങ്ങളിൽ അംഗമായും, നേഴ്സറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതയായ മേരി ജോർജ് ഈന്തനാക്കുഴി (രാജകുമാരി), സെലിൻ ദേവസ്യ കിഴക്കേടത്ത് (കുഞ്ചിത്തണ്ണി), ജോയി (രാജകുമാരി), ടോമി (രാജകുമാരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions