Obituary
ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു​കു​ഴി

കോ​ട്ട​യം: വി​ജ​യ​പു​രം രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു​കു​ഴി (91) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച 10.30ന് ​തെ​ള്ള​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച് 11.30ന് ​വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ​പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. കു​ന്ന​ത്തു​കു​ഴി​യി​ല്‍ പ​രേ​ത​രാ​യ കെ.​വി. വ​ർ​ക്കി- റോ​സ​മ്മ വ​ർ​ക്കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മൂ​ന്നാ​ർ, പൊ​തി എ​ന്നി​വ‌​ട​ങ്ങ​ളി​ൽ സ​ഹ​വി​കാ​രി​യാ​യും തി​രു​വ​ഞ്ചൂ​ർ, വെ​ട്ടി​മു​ക​ൾ, വെ​ച്ചൂ​ച്ചി​റ, വേ​ളൂ​ർ, കു​റി​ച്ചി, വ​ട​വാ​തൂ​ർ, നെ​ടു​ങ്ങ​പ്ര, കു​ന്ന​ന്താ​നം എ​ന്നി​വ​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. വി​ജ​യ​പു​രം രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ, വൊ​ക്കേ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ, മ​ത​ബോ​ധ​ന ഡ​യ​റ​ക്‌​ട​ർ, സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്‌​ട​ർ, വി​എ​സ്‌​എ​സ്എ​സ് സോ​ണ​ൽ ഡ​യ​റ​ക്‌​ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. യു​എ​സി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചു.​സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​വി. തോ​മ​സ്, ലി​ല്ലി​ക്കു​ട്ടി ഏ​ബ്ര​ഹാം, മോ​ളി ഏ​ബ്ര​ഹാം, ഗ്രേ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, പ​രേ​ത​രാ​യ കെ.​വി. ജോ​ർ​ജ്, കെ.​വി. ജോ​സ​ഫ്, കെ.​വി. ജേ​ക്ക​ബ്, അ​ന്ന​മ്മ പാ​പ്പ​ച്ച​ൻ. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ കു​ട​മാ​ളൂ​രെ ത​റ​വാ​ട്ട് ഭ​വ​ന​ത്തി​ലും, ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30 മു​ത​ല്‍ തെ​ള്ള​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.