
ഫാ.തോമസ് ശ്രാമ്പിക്കൽ
പുളിങ്കുന്ന്: ചങ്ങനാശേരി അതിരൂപതാംഗവും വടവാതൂര്‍ സെമിനാരി മുന്‍ റെക്ടറുമായിരുന്ന ഫാ.തോമസ് ശ്രാമ്പിക്കലിന്റെ (86) സംസ്കാരശുശ്രൂഷകള്‍ ഇന്ന് 1.15ന് പുളിങ്കുന്നിലുള്ള സഹോദരന് ശ്രാമ്പിക്കല്‍ പാട്ടത്തില്‍ പി.ടി.മാത്യുവിന്റെ ഭവനത്തില്‍ ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കും. 2.30ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ മൃതദേഹം സംസ്കരിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions