
മുഹമ്മദ് കുഞ്ഞി
നാറാത്ത്: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ആലിങ്കീല്‍ കുഞ്ഞീസ് ഹൗസിൽ യു.പി. മുഹമ്മദ് കുഞ്ഞി (73) അന്തരിച്ചു. എന്‍ജിഒ അസോസിയേഷന് -എസ് മുന്‍ ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസ്-എസ് ജില്ലാ ട്രഷറര്‍, നാറാത്ത് മഹല്ല് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ജോയിന്റ് സെക്രട്ടറി, ആലിങ്കീല്‍ മസ്ജിദു റഹ്മ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: കെ.പി. മറിയം. മക്കള്‍ : മാജിദ ( ഗവ. സയന്റിഫിക്ക് ഓഫീസര്‍ റീജണല്‍ ഫോറന്‍സിക് ലാബ്. കണ്ണൂര്‍) മാജിദ് (ഗള്‍ഫ് ), മാരിയത്ത്. മരുമക്കള്‍: കെ.കെ.കബീര്‍, (ബിസിനസ്, കമ്പില്‍) സഫ (പാപ്പിനിശേരി), കെ.എം. റഫീഖ് (ഗൾഫ്). സഹോദരങ്ങള്‍: ആസിയ, ഖദീജ, പരേതരായ അബ്ദുള്‍ ഖാദര്‍, മൂസാന്‍ കുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions