
സിസ്റ്റർ ലീന പോൾ സിഎസ്എസ്
തൃശൂർ: മണ്ണുത്തി സമരിറ്റൻ സന്യാസിനി സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ലീന പോൾ (59) അന്തരിച്ചു. സംസ്കാരം ഇന്നു വൈകീട്ട് നാലിന് മണ്ണുത്തി ഇമ്മാക്കുലേറ്റ് കൺസംപ്ഷൻ നോവിഷ്യേറ്റ് ഹൗസിൽ വച്ച് നടത്തപ്പെടും. എറണാകുളം എളവൂർ കൂവേലി പരേതരായ കുഞ്ഞാവരയുടെയും റോസയുടെയും മകളാണ്. വല്ലക്കുന്ന് പൗളാലയം, കാപ്പുംതല മേരി റാണി കോൺവന്റ്, പുല്ലൂർ മിഷൻ ഹോസ്പിറ്റൽ, പൊള്ളാച്ചി, ഹോളി സ്പിരിറ്റ് ജനറലേറ്റ് മണ്ണുത്തി, ഇൻഫന്റ് ജീസസ് കോൺവന്റ്, വിയാനി ഭവൻ പുല്ലൂർ, കാരുണ്യ കോൺവന്റ് പുല്ലൂർ, ബെത്സയ്ദാ കോൺവന്റ് എലവള്ളി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിമി മാത്യു, ജോയ്, ഇട്ടീരാ, ട്രീസ പൗലോസ്, ഫീന ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions