
മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ.കെ. ജോസ്
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൊച്ചുള്ളൂർ സന്തോഷ് നഗർ ധന്യയിൽ ഇ.കെ.ജോസ് (ജോസ് ഇമ്മട്ടി-80) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം നാലാഞ്ചിറ സെമിത്തേരിയിൽ. ജന്മനാടായ തൃശൂരിലേക്കു പോകാൻ രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം ഒമ്പതരയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ടെസി (റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ജിജോ, റോസ്മേരി. മരുമക്കൾ: മരിയ, പ്രദീപ്. എക്സ്പ്രസ് ദിനപത്രത്തിന്റെ തൃശൂർ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളുടെ മേധാവിയായിരുന്നു. ജീവൻ ടിവി എഡിറ്ററായും പ്രവർത്തിച്ചു. പഠനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു. പിന്നീട് ‘ജഗദ് സാക്ഷി‘ എന്ന വാരിക തുടങ്ങി. തേക്കിൻകാടിന് ചുറ്റും എന്ന പേരിൽ എക്സ്പ്രസിൽ എഴുതിയിരുന്ന പംക്തി ഏറെ ശ്രദ്ധേയമായിരുന്നു. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions