
ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഓസിഡി
മഞ്ഞുമ്മൽ(കൊച്ചി): മഞ്ഞുമ്മൽ കർമലീത്ത സഭയുടെ മുംബൈ ശാലിനിഭവൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഓസിഡി (54) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മഞ്ഞുമ്മൽ കർമലീത്ത ആശ്രമത്തിൽ. രാവിലെ ഒന്പതു മുതൽ പൊതുദർശനം. അറിയപ്പെടുന്ന വചന പ്രഘോഷകനായ ഫാ. ആന്റണി, ശാലോം ടിവിയിൽ വചനം തിരുവചനം പരിപാടി അവതരിപ്പിച്ചിരുന്നു. വരാപ്പുഴ അതിരൂപതയിലെ കർത്തേടം ഇടവകാംഗമായ പരേതരായ തോമസ്-കൊച്ചുത്രേസ്യ ദന്പതികളുടെ മകനാണ്. 1989 ജൂൺ 17ന് മഞ്ഞുമ്മൽ കാർമ്മലീത്ത സഭയിൽ ചേർന്ന അദ്ദേഹം 1994 ഫെബ്രുവരി 11ന് പ്രഥമ വ്രതവാഗ്ദാനവും 2000 മേയ് 31ന് നിത്യവ്രതവാഗ്ദാനവും നടത്തി. 2002 ജനുവരി അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ ശുശ്രൂഷയുടെ ഭാഗമായി കോളയാട് സെന്റ് കൊർണഏലിയൂസ് മിഷൻ, കോട്ടയം ഗുഡ് ഷെപ്പേർഡ് ആശ്രമം, മഞ്ഞുമ്മൽ കർമലൈറ്റ് റിട്രീറ്റ് സെന്റർ, തിരുവല്ല ആവേ മരിയ ആശ്രമം, എസ്എൻ പുരം യേശുഭവൻ, എറണാകുളം ഹോളി ഫാമിലി ആശ്രമം, കോഴിക്കോട് പുഷ്പദാൻ, മുംബൈ ശാനിലി ഭവൻ തുടങ്ങിയ വിവിധ ആശ്രമങ്ങളിൽ സേവനമനുഷ്ഠിച്ചു. വിവിധ ആശ്രമങ്ങളുടെ സുപ്പീരിയറായും പോസ്റ്റുലന്റ്സ് ഡയറക്ടറായും സേവനമനുഷ്ഠിച്ച അദ്ദേഹം മുംബൈ ശാലിനി ഭവൻ സ്പിരച്വൽ ലൈഫ് സെന്ററിന്റെ ഡയറക്ടറും ജ്യോതിർധാര മാസികയുടെ ചീഫ് എഡിറ്ററുമായിരുന്നു.കുടുംബ കൗൺസിലിംഗിൽ പ്രത്യേക പരിശീലനം നേടിയ അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡിപ്ലോമയും ചങ്ങനാശേരി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലൈസൻഷ്യേറ്റും ഫിലിപ്പിയൻസിലെ ലയോള സ്കൂൾ ഓഫ് തിയോളജിയിൽ നിന്ന് സേക്രഡ് തിയോളജിയിൽ ഡോക്ടറേറ്റും നേടി. കൂടുണരുന്പോൾ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions