
കെ.ജെ. ജോസ്
മുട്ടുചിറ: കണിവേലിൽ കെ.ജെ. ജോസ് (71) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളിയിൽ. ഭാര്യ: തങ്കമ്മ ജോസ് മുടിയൂർക്കര മൂലേട്ടു കുടുംബാംഗം. മക്കൾ: ഡോ. അജിമോൾ തെരേസാ ജോസ്, അനിൽ ജോൺസൺ ജോസ്, ആൻലി മേരി ജോസ്. മരുമക്കൾ: ജിജോ അലക്സ് പട്ടാറയിൽ മുഹമ്മ , ബിൻസി ബാബു മഠത്തിക്കുന്നേൽ മുട്ടുചിറ. പരേതൻ കാപ്പുന്തല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, പെട്രോളിയം ഡീലേഴ്സ് അസോ. കോട്ടയം, ഇടുക്കി ജില്ലയുടെ മുൻ പ്രസിഡന്റ്, വൈക്കം താലൂക്ക് ബിൽഡിംഗ് ഓണേഴ്സ് അസോ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions