
ഫാ. അലക്സാണ്ടർ ഓലിക്കൽ
പാലാ : പാലാ രൂപതാംഗമായ ഫാ. അലക്സാണ്ടർ ഓലിക്കൽ (90) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ ഭരണങ്ങാനം സെന്റ് മേരിസ് ഫൊറോന പള്ളിയിൽ. ഭരണങ്ങാനം ഓലിക്കൽ പരേതരായ ചാണ്ടി - അന്നമ്മ ദമ്പതികളുടെ മകനാണ്. 1964 മാർച്ച് 11 ന് പൗരോഹിത്യം സ്വീകരിച്ചു. കൂട്ടിക്കൽ, രാമപുരം ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും അടിവാരം, പാലയ്ക്കാട്ടുമല, രത്നഗിരി, കൂത്താട്ടുകുളം വടകര, കൂടല്ലൂർ, നീലൂർ, തിടനാട്, കടുത്തുരുത്തി എന്നീ പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീ വ്യൂ എസ്റ്റേറ്റിൽ ഒന്പതു വർഷക്കാലം മാനേജരായി പ്രവർത്തിച്ചിരുന്നു. 15 വർഷക്കാലം പാലാ കാർമൽ ആശുപത്രി ചാപ്ലിനായും സേവനമനുഷ്ഠിച്ചിരുന്നു. സഹോദരങ്ങൾ : ജോസ് (സണ്ണി ഓലിക്കൽ), ഫാദർ തോമസ് ഓലിക്കൽ, സിസ്റ്റർ ജയ എസ് എം എസ്, ഡോളി മാത്യു, ലില്ലി ഡേവീസ്, ഡോ. മാഗി അലക്സ്, പരേതരായ സെബാസ്റ്റ്യൻ, ഡോ. കെ.സി.ബേബി ഓലിക്കൽ (അൽഫോൻസാ ഐ ഹോസ്പിറ്റൽ പാലാ), സിസ്റ്റർ ഇലക്ടാ മേരി എഫ് സി സി, സിസ്റ്റർ അലക്സ് മേരി എഫ് സി സി. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കാർമൽ ആശുപത്രിയിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഭരണങ്ങാനത്തെ വസതിയിലേക്ക് കൊണ്ടുപോകും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions