
സിസ്റ്റര്‍ ഐറിന് കാലായില്‍ സിഎംസി
അടിമാലി: കര്മലമാതാവിന്റെ സന്യാസിനി സമൂഹത്തിലെ, ഇടുക്കി കാര്‍മല്‍ഗിരി പ്രോവിന്സിലെ സിസ്റ്റര്‍ ഐറിന് സിഎംസി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് അടിമാലി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ആരംഭിച്ച് അടിമാലി സെന്റ് ജൂഡ് ഫൊറോന പള്ളിയില്‍. കോതമംഗലം ബസ്ലഹേം കാലായില്‍ പരേതരായ പോള്‍ - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത നെടുങ്ങപ്ര, വാഴത്തോപ്പ്, അരിക്കുഴ, അടിമാലി, തൊടുപുഴ, തോപ്രാന്‍കുടി, പെരുമ്പല്ലൂര്‍, ഇടുക്കി, ആയിരമേക്കര്‍, കോതമംഗലം, വിമലഗിരി, പാറത്തോട്, പൈനാവ് തുടങ്ങിയ മഠങ്ങളില്‍ അംഗമായും കാല്‍വരിമൗണ്ടില്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹോദരങ്ങള്‍: ജോണ്‍, സിസ്റ്റര്‍ ജോസെന്ന സിഎംസി (ഹസാരിബാഗ്), മത്തായി, സിസിലി, എല്‍സി, പരേതരായ ജോസഫ്, പോള്‍, ജോര്‍ജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions