
കെ.എ. അലിയാർ
ആലുവ: തായിക്കാട്ടുകര പൈപ്പ് ലെയിനിൽ മുഹിയുദ്ദീൻ മസ്ജിദിനു സമീപം പനക്കപ്പറമ്പിൽ കെ.എ. അലിയാർ (88) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് തായിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ. മുന്‍ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പബ്ലിക് നോട്ടറിയുമായിരുന്നു. തായിക്കാട്ടുകര സർവീസ് സഹകരണ സംഘം, തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സ് , തായിക്കാട്ടുകര ക്ഷീരോൽപ്പാദന സഹകരണ സംഘം, തായിക്കാട്ടുകര നവയുഗം ലൈബ്രറി, ഇഎംഎസ് ലേബ്രറി, ഐഡിയൽ പബ്ലിക് സ്കൂൾ എന്നിവ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ റംല അലിയാർ. മക്കൾ: അഡ്വ. ഷബീബ് അലിയാർ, ശിഹാബ് അലിയാർ, അഡ്വ. ഷിറാസ് അലിയാർ(സിപിഎം കുന്നുംപുറം ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ : അഡ്വ. ഷമീന, ഇസബെല്ല (ബാങ്ക് മാനേജർ ), സുമി ഷിറാസ് (അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions