
സിസ്റ്റർ ഫാറ്റിമ എംഎസ്ജെ
കോതമംഗലം: എംഎസ് ജെ സന്യാസിനി സമൂഹത്തിന്റെ (ധർമഗിരി) സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ സിസ്റ്റർ ഫാറ്റിമ (അച്ചാമ്മ- 87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് തങ്കളം പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ. പരേത പാലാ രൂപതയിലെ പൂഞ്ഞാർ ഇടവക ചന്ദ്രൻകുന്നേൽ പരേതരായ മൈക്കിൾ - അന്നമ്മ ദമ്പതികളുടെ മകളാണ്. ഏലിക്കുട്ടി, അവിരാച്ചൻ, ഡോ.സി.എം. ജോസ് (യുഎസ്എ), പരേതരായ മൈക്കിൾ, ചാക്കോച്ചൻ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, തോമാച്ചൻ എന്നിവർ സഹോദരങ്ങളാണ്. എംഎസ്ജെ സന്യാസിനിമാരായ സിസ്റ്റർ പുഷ്പ (ആരക്കുഴ), സിസ്റ്റർ സെലിൻ ജോസ് (കോതമംഗലം), സിസ്റ്റർ ആനി (മാവു - ഉത്തർപ്രദേശ്) എന്നിവർ സഹോദരപുത്രരാണ്.കാഞ്ഞിരപ്പുഴ, എറണാകുളം ലിസി ആശുപത്രി, വാഴക്കുളം, കരിമണ്ണൂർ, പോത്താനിക്കാട്, കോതമംഗലം, വെച്ചൂർ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റായും, കോതമംഗലത്തും വെച്ചൂരിലും സുപ്പീരിയറായും കോട്ടപ്പടിയിൽ മഠാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions