Obituary
പ​ന്നി​യോ​ട് സു​കു​മാ​ര​ൻ വൈ​ദ്യ​ർ

കാ​ട്ടാ​ക്ക​ട: ലൈ​ഫ് ഭവന സ​മു​ച്ച​യ​ത്തി​ന് ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ലം വി​ട്ട് ന​ൽ​കി​യ പ​ന്നി​യോ​ട് സു​കു​മാ​ര​ൻ വൈ​ദ്യ​ർ (84) അ​ന്ത​രി​ച്ചു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ​ക്ക് വീ​ടൊ​രു​ക്കാ​ൻ 2.60 ഏ​ക്ക​ർ ഭൂ​മി​യാ​ണ് സു​കു​മാ​ര​ൻ വൈ​ദ്യ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. ഭാ​ര്യ​യു​ടെ ഓ​ർ​മ​യ്ക്കാ​യാ​ണ് സ്ഥ​ലം വി​ട്ട് ന​ൽ​കി​യ​ത്. അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​യു​ർ​വേ​ദ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ ഓ​ർ​മ്മ​യ്ക്കാ​യി ജ​ന​കി മൊ​മ്മോ​റി​യി​ൽ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച് നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. പ​ന്നി​യോ​ട് ജ​ങ്ഷ​നി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കാ​ത്തി​രി​പ്പ് കേ​ന്ദ്രം, വാ​യ​ന​ശാ​ല തു​ട​ങ്ങി​യ നി​ർ​മി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ശ്യാ​മ​ളാ​ദേ​വ. മ​ക്ക​ൾ: എ​സ് എ​സ് സു​ജി​ത് ലാ​ൽ, എ​സ് എ​സ് സു​ജി​താ​ല​ക്ഷ്മി, എ​സ് എ​സ് സു​ധീ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: എ​ൻ എ​ൽ വീ​ണ​കു​മാ​രി, പി ​ജ​യ​കു​മാ​ർ, ക​ബ​നി സു​സ്മി​ത.