Obituary
എം.​സി. അ​ല​ക്‌​സ് മേ​നാം​പ​റ​മ്പി​ൽ

പാ​ലാ: വെ​ള്ളി​യേ​പ്പ​ള്ളി മേ​നാം​പ​റ​മ്പി​ല്‍ എം.​സി. അ​ല​ക്‌​സ് (ചാ​ണ്ടി​ച്ച​ന്‍ -71, എ​സ്ബി​ഐ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. വെ​റ്റ​റ​ന്‍സ് നീ​ന്ത​ല്‍ താ​ര​വും നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ല്‍ സ്വ​ര്‍ണ ജേ​താ​വു​മാ​യി​രു​ന്നു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പൂ​ര്‍വ​വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​യു​ടെ ദീ​ര്‍ഘ​കാ​ലം പ്ര​സി​ഡ​ന്‍റ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​ന്‍, പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു. ഭാ​ര്യ: അ​ന്ന​മ്മ മാ​ന്നാ​നം പെ​രു​മാ​ലി​ല്‍ കുടുംബാംഗം. മ​ക്ക​ള്‍:​ പ്ര​ഫ. ചെ​റി അ​ല​ക്‌​സ് (ആ​ര്‍ഐ​ടി പാ​മ്പാ​ടി), അ​ന്ന സി​സി അ​ല​ക്‌​സ്, സി​സി ലൂ​ക് അ​ല​ക്‌​സ്.മ​രു​മ​ക്ക​ള്‍ : മീ​ര റോ​സ് തെ​ക്കേ​ക്ക​ര കോ​ത​മം​ഗ​ലം (അ​സി.​എ​ൻ​ജി​നി​യ​ര്‍, കെ​എ​സ്ഇ​ബി, ക​ടു​ത്തു​രു​ത്തി), തോ​മ​സ് ആ​ന്‍റ​ണി ചൂ​ള​ക്ക​ല്‍ ആ​ലു​വ (സിം​ഗ​പ്പൂ​ര്‍), അ​രു​ണ്‍ സാ​വി​യോ നെ​ല്ലി​ക്കു​ന്നേ​ല്‍ ക​ട​പ്ലാ​മ​റ്റം (സിം​ഗ​പ്പൂ​ര്‍). സ​ഹോ​ദ​ര​ങ്ങൾ: ഗു​വാ​ഹ​ത്തി (ആ​സാം) എമരിറ്റസ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് മേ​നാം​പ​റ​മ്പി​ല്‍, ഫാ. ​ജോ​ര്‍ജ് മേ​നാം​പ​റ​മ്പി​ല്‍ (സ​ലേ​ഷ്യ​ന്‍), പ​രേ​ത​നാ​യ ഫാ. ​മൈ​ക്കി​ള്‍ മേ​നാം​പ​റ​മ്പി​ല്‍.