
കുര്യൻ ജോസഫ്
തെക്കുംമുറി: വരയൻകുന്നേൽ കുര്യൻ ജോസഫ് (കുഞ്ഞേപ്പ്- 93) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടിൽ ആരംഭിച്ച് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: മറിയാമ്മ വയല വെള്ളാക്കൽ കുടുംബാംഗം. മക്കൾ: ബേബി, ജോയ്, പരേതനായ അപ്പച്ചൻ, സിസ്റ്റർ ജെസി (എസ് സി ജെ എം, ജാർഖൻഡ്), ഡെൻസി, പരേതയായ റെക്സി (റാണി ), റോണി. മരുമക്കൾ : സീന മോൾ കദളിക്കാട്ടിൽ (പൂഞ്ഞാർ), സാലി അട്ടങ്ങാട്ടിൽ (ചേർപ്പുങ്കൽ), ജോസ് പെരിങ്ങാമലയിൽ (മുളക്കുളം), ഷീബ മേക്കാട്ട് (തീക്കോയി). പരേതൻ വിഎഫ്പിസികെ പ്രസിഡന്റ്, ചെറുകിട കർഷക സംഘം പ്രസിഡന്റ്, കുരുവിനാൽ സെന്റ് വിൻസെന്റ് ഡി പോൾ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് തെക്കുംമുറിയിലുള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions