
സിസ്റ്റർ പെർപെത്വാ പുന്നക്കുന്നേൽ എസ്സിവി
മാനന്തവാടി/പാലാ : കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ (വിൻസൻഷ്യൻ സിസ്റ്റേഴ്സ്) സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ പെർപെത്വാ എസ്സിവി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വിൻസന്റ് ഗിരി ജനറലേറ്റ് ചാപ്പലിൽ. വിൻസൻഷ്യൻ സിസ്റ്റേഴ്സിന്റെ ഇന്ത്യയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് സിസ്റ്റർ പെർപെത്വാ. പരേതരായ പുന്നക്കുന്നേൽ (കുര്യങ്കിൽ) സ്കറിയ - മറിയക്കുട്ടി (ചെറ്റകാലിക്കൽ) ദമ്പതികളുടെ മകളാണ്. പരേത ജർമനിയിലെ ഫ്രൈബുർഗ്, മാനന്തവാടി, തൃശൂർ, മരക്കടവ്, ചെന്നലോട്, ആലുവ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതയായ ചിന്നമ്മ നാഗനൂലിൽ (വെള്ളറട), മേരിക്കുട്ടി കുറ്റിക്കാട്ട് (കോഴിക്കോട്), എൽസി പൗലോസ് ചക്കാലക്കൽ (ജർമനി), തങ്കമ്മ തോട്ടത്തിൽ (മൂന്നാനി), ലൂസി പ്ലാത്തോട്ടത്തിൽ (പന്തത്തല), ഡോളി കുന്നത്തേടത്ത് (മംഗലം ഡാം), ജോഷി (പുലിയന്നൂർ), ജൈസി കണ്ടത്തിൽ (യുഎസ്എ), ജോജി അന്പാട്ട് (അരുണാപുരം), സിബി (ഓസ്ട്രിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions