
സിസ്റ്റർ റോസരിറ്റ് പടിഞ്ഞാറേമുറിയിൽ എസ്എബിഎസ്
പാലാ: പൈക ആരാധനാ മഠാംഗമായ സിസ്റ്റർ റോസരിറ്റ് പടിഞ്ഞാറേമുറിയിൽ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം നെല്ലിയാനി മഠം വക സെമിത്തേരിയിൽ. മീനച്ചിൽ പടിഞ്ഞാറേമുറിയിൽ കുടുംബാംഗമാണ്. പരേത നെല്ലിയാനി, കടനാട്, വടകര, പൈക, പുതുവേലി, കാഞ്ഞിരമറ്റം, കുറുമണ്ണ്, കുന്നോന്നി, മരങ്ങോലി, കടുത്തുരുത്തി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ആനി ജസ്റ്റിൻ എസ്എബിഎസ്, കുട്ടിയമ്മ (വാകക്കാട്), പരേതരായ മാത്യു (അപ്പച്ചൻ), മറിയക്കുട്ടി, കുട്ടിയച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions