
ഡോ. ജെ. രാമചന്ദ്രൻ നായർ
തിരുവനന്തപുരം: ഹിന്ദി സാഹിത്യരംഗത്തെ പണ്ഡിതൻ ഡോ. ജെ. രാമചന്ദ്രൻ നായർ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് രവിപുരം ശ്മശാനത്തിൽ. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സർവകലാശാല പ്രഫസറായിരുന്നു. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ കേരള ശാഖയുടെ സ്ഥാപക ഭരണസമിതിയിലെ ഏക അംഗമായിരുന്നു. കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ അധ്യക്ഷനായും എച്ച്പികെ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. വൈ. ജയന്തി. മകൾ: ഡോ. ദേവികാറാണി (മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ്). മരുമകൻ: വിനോയ് (എൻജിനീയർ). സഹോദരി: എഴുത്തുകാരി ടി. തങ്കമണിയമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions