Obituary
സി​സ്റ്റ​ര്‍ ജി​യോ​വാ​നി എ​ഫ്‌​സി​സി

കോ​ഴി​ക്കോ​ട്: ഫ്രാ​ന്‍​സി​സ്‌​ക​ന്‍ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ താ​മ​ര​ശേ​രി സെ​ന്‍റ് ഫ്രാ​ന്‍​സി​സ് പ്രൊ​വി​ന്‍​സി​ലെ ഈ​രൂ​ട് അ​ല്‍​ഫോ​ന്‍​സ കോ​ണ്‍​വെ​ന്‍റി​ലെ അം​ഗം സി​സ്റ്റ​ര്‍ ജി​യോ​വാ​നി (സി​സ്റ്റ​ര്‍ ചി​ന്ന​മ്മ-85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഈ​രൂ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ കോ​ണ്‍​വെ​ന്‍റ് സെ​മി​ത്തേ​രി​യി​ല്‍. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം സം​സ്‌​കാ​ര ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ​രേ​ത കോ​ട​ഞ്ചേ​രി, മു​ക്കം, മ​ലാ​പ്പ​റ​മ്പ്, പ​ന്ത​ല്ലൂ​ര്‍, പേ​രാ​മ്പ്ര, ച​ക്കി​ട്ട​പ്പാ​റ, ക​ണ്ണോ​ത്ത് എ​ന്നീ മ​ഠ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യും മ​ഞ്ഞ​ക്കു​ന്ന്, പ​ന്ത​ല്ലൂ​ര്‍, കോ​ട​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സു​പ്പീ​രി​യ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി അ​തി​ര​മ്പു​ഴ ആ​ട്ടേ​ല്‍ ദേ​വ​സ്യ-​മ​റി​യം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യു, മ​റി​യ​ക്കു​ട്ടി, ഏ​ലി​ക്കു​ട്ടി, ജോ​ര്‍​ജ്കു​ട്ടി, സെ​ബാ​സ്റ്റ്യ​ന്‍, ത്രേ​സ്യാ​മ്മ.