
സിസ്റ്റർ ക്ലാരറ്റ് പുത്തൻപറമ്പിൽ എഫ്സിസി
ചങ്ങനാശേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, ചങ്ങനാശേരി ദേവമാതാ പ്രൊവിൻസ്, ചെത്തിപ്പുഴ വെരൂചിറ ശാന്തിസദൻ ക്ലാരമഠാംഗമായ സിസ്റ്റർ ക്ലാരറ്റ് എഫ്സിസി (92) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് ശാന്തിസദൻ ചാപ്പലിൽ ആരംഭിച്ച് ഭവനത്തോടനുബന്ധിച്ചുള്ള സെമിത്തേരിയിൽ. ചങ്ങനാശേരി പുത്തൻപറമ്പിൽ ദേവസ്യ- മറിയക്കുട്ടി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ: ലില്ലിയമ്മ, കുഞ്ഞുകുഞ്ഞമ്മ, പരേതരായ പി.ജെ.ദേവസ്യ, പി.ജെ. തോമസ്, പി.ജെ. മാത്യു, പി.ജെ. സ്കറിയ, അമ്മിണി. പരേത വെരൂർ, പുറക്കാട്, കുറുമ്പനാടം, കരുവാറ്റ, ചങ്ങനാശേരി, കൊണ്ടാക്കൽ, പ്രൊവിൻഷ്യൽ ഹൗസ്, തെക്കേക്കര, മങ്കൊമ്പ്, മുടിയൂർക്കര, ചമ്പക്കര, കിടങ്ങറ, വെരൂച്ചിറ എന്നിവിടങ്ങളിൽ സന്യാസപരിശീലന രംഗത്തും അധ്യാപികയായും പ്രവർത്തിച്ചു.1962 മുതൽ തുടർച്ചയായി 2001 വരെ സൺഡേ സ്കൂളുകളിൽ അധ്യാപികയായും ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions