Obituary
സി​സ്റ്റ​ർ ബ്രൂ​ണോ ഞ​ള്ളി​യി​ല്‍ സി​എം​സി

കാ​ഞ്ഞി​ര​പ്പ​ള്ളി: സി​എം​സി അ​മ​ലാ പ്രൊ​വി​ന്‍​സി​ലെ പാ​ല​മ്പ്ര സെ​ന്‍റ് ജോ​സ​ഫ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ബ്രൂ​ണോ സി​എം​സി (ഏ​ലി​ക്കു​ട്ടി - 90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് പാ​ല​മ്പ്ര സി​എം​സി മ​ഠം ചാ​പ്പ​ലി​ല്‍ ആ​രം​ഭി​ച്ച് മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പാ​ല​മ്പ്ര ഗ​ത്‌​സെ​മെ​ന്‍ ആ​ശ്ര​മ പ​ള്ളി​യി​ല്‍. ചെ​റു​വ​ള്ളി ഞ​ള്ളി​യി​ല്‍ പ​രേ​ത​രാ​യ വ​ര്‍​ഗീ​സ് - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത പാ​യി​പ്പാ​ട്, ഇ​ഞ്ചി​യാ​നി, നെ​റ്റി​ത്തൊ​ഴു, വ​ള്ള​ക്ക​ട​വ്, ചി​റ​ക്ക​ട​വ്, കൊ​ച്ചു​തോ​വാ​ള, പു​റ്റ​ടി, ച​ക്കു​പ​ള്ളം, ചാ​മം​പ​താ​ല്‍, പാ​ലൂ​ര്‍​ക്കാ​വ്, ക​ണ്ണ​മ്പ​ള്ളി, കു​ഴി​ത്തൊ​ളു, പൊ​ടി​മ​റ്റം, ഉ​മി​ക്കു​പ്പ, പാ​ല​മ്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: എ​ന്‍.​വി. ഈ​പ്പ​ന്‍ (ചെ​റു​വ​ള്ളി), പ​രേ​ത​രാ​യ എ​ന്‍.​വി. ചാ​ക്കോ, ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ (ദി​സ്പൂ​ര്‍ രൂ​പ​ത), സി​സ്റ്റ​ർ റ്റെ​സി എ​സ്എ​ബി​എ​സ് (ആ​സാം), എ​ന്‍.​വി. വ​ര്‍​ഗീ​സ്, എ​ന്‍.​വി. ജോ​സ​ഫ്, എ​ന്‍.​വി. ജോ​ണി, അ​മ്മി​ണി ആ​ന്‍റ​ണി പു​റ​യാ​റ്റ്, എ​ന്‍.​വി. തോ​മ​സ്.