Obituary
സി​സ്റ്റ​ർ ജോ​സി എ​സ്എം​എ​സ്

ഊ​ന്നു​ക​ൽ: സ്നേ​ഹ​ഗി​രി മി​ഷ​ന​റി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ കോ​ത​മം​ഗ​ലംസെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ജോ​സി എ​സ്എം​എ​സ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30നു ​ക​വ​ള​ങ്ങാ​ട് സാ​ന്തോം​ഭ​വ​നി​ൽ വി​ശു​ദ്ധ കു​ർ​ബാ​യോ​ടെ ആ​രം​ഭി​ച്ച് ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മു​ത​ല​ക്കോ​ടം മു​ണ്ട​ൻ​മ​ല​യി​ൽ പ​രേ​ത​രാ​യ വ​ർ​ഗീ​സ് -ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മു​ണ്ട​ൻ​കു​ന്ന്, പൂ​വ​ത്തി​ള​പ്പ്, ഏ​ന്ത​യാ​ർ, ബോ​യ്‌​സ് ടൗ​ൺ, മ​ണി​യ​ൻ​കു​ളം, അ​മ​ല​ഭ​വ​ൻ വൈ​ക്കം, ച​ക്കി​ക്കാ​വ്, കാ​രി​കു​ളം, പാ​ലാ സ്നേ​ഹാ​ല​യം, വ​ഞ്ചി​മ​ല, ഊ​ന്നു​ക​ൽ, കോ​ന്നി, പ​രീ​ക്ക​ണ്ണി, ക​വ​ള​ങ്ങാ​ട് എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ, ഫി​ലോ​മി​ന, പ​രേ​ത​രാ​യ ജോ​സ്, അ​ന്ന​ക്കു​ട്ടി, മേ​രി.