
സിസ്റ്റര്‍ ജോവാന് എഫ്സിസി
മൂവാറ്റുപുഴ : എഫ്സിസി വാഴപ്പിള്ളി ഭവനാംഗമായ സിസ്റ്റര്‍ ജോവാന് എഫ്സിസി (82) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വിശുദ്ധ കുര്‍ബാനയോട് കൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം സെമിത്തേരിയില്‍. പരേത നെടിയകാട് മണിമല കുര്യാക്കോ - ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഫാ. ജോര്‍ജ് മണിമല (എസ്ജെ), പരേതരായ തോമസ് മണിമല നെടിയകാട്, ഏലിയാമ്മ തോമസ് മുണ്ടക്കല്‍ നെടിയകാട്, ത്രേസ്യാമ്മ മാണി കൊട്ടാരത്തില്‍ മൈലക്കൊമ്പ്, ഫാ. ജോസഫ് മണിമല (വിജയപുരം രൂപത മുന്‍ കോര്‍പറേറ്റ് മാനേജര്‍), കുര്യന് മണിമല നെടിയകാട്, ബ്രദര്‍ ഫ്രാന്‍സീസ് (സിഎസ്സി, ബംഗളൂരു). പരേത കരിമണ്ണൂര്‍, ജോസ്ഗിരി, തലയനാട്, നെയ്ശേരി, അസീസി ഭവന്, വിമലഗിരി, ഉടുമ്പന്നൂര്‍, സാന്‍ജോസ് ഭവന് തൊടുപുഴ, പൈങ്ങോട്ടൂര്‍, ഞായപ്പിള്ളി, ശാന്തിനികേതന്‍, നിര്‍മല ഭവന്, നിര്‍മലഗിരി, കോഴിപ്പിള്ളി, കലൂര്‍, മുളപ്പുറം എന്നീ ഭവനങ്ങളില്‍ മെസ് മാനേജരായും, ഫാം സൂപ്പര്‍വൈസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions