
കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി
കോഴിക്കോട്: പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ഡിസിസി മുൻ അധ്യക്ഷനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി (86) അന്തരിച്ചു. കബറടക്കം വാഴക്കാട് പണിക്കര പുറായി കാമശേരി ജുമാമസ്ജിദിൽ നടത്തി. ഭാര്യ: കോനോത്ത് ഫാത്തിമ. മക്കൾ: ഫായിസ്, ഫവാസ്, ഫാസിൽ, എം.വി. ഫാരിസ്. മരുമക്കൾ: ഫാത്തിമ ജസ്ബിൻ പറമ്പൻ (എടവണ്ണ), ഷോമിയ അഞ്ചരക്കണ്ടി, ഫാത്തിമ താനി. കോഴിക്കോട് ബാറില്‍ അഭിഭാഷകനായിരുന്ന അദ്ദേഹം അഞ്ച് വര്‍ഷം കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്നു. ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ ചെയര്‍മാനാണ്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions