Obituary
സു​ധീ​ർ ചി​ത്രാ​ഞ്ജ​ലി

തി​രു​വ​ന​ന്ത​പു​രം: ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലെ ഫി​ലിം ഓ​ഫി​സ​റാ​യി​രു​ന്ന ക​രു​മം കൃ​ഷ്ണ​ഭ​വ​നി​ൽ കെ​ആ​ർ​എ- എ ​ര​ണ്ടി​ൽ സു​ധീ​ർ ചി​ത്രാ​ഞ്ജ​ലി(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 8.30ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. അ​ഡ​യാ​ർ ഫി​ലിം ഇ​ൻ​സ്ടി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ഫി​ലിം പ്രോ​സ​സിം​ഗി​ൽ വി​ദ്യാ​ഭ്യാ​സം നേ​ടി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​രി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​യി​ൽ ഫി​ലിം പ്രോ​സ​സിം​ഗ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ചി​ത്ര​ലേ​ഖ സ്റ്റു​ഡി​യോ​യി​ലെ​ത്തി. ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ തു​ട​ങ്ങി​യ​തു മു​ത​ൽ ഇ​വി​ടെ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ലാ​ബ് ചീ​ഫ്, ക​ള​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ൽ തു​ട​ങ്ങി ക​ള​ർ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി​യു​ടെ വ​ര​വോ​ടെ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലെ ഫി​ലിം ലാ​ബ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. 500ല​ധി​കം മ​ല​യാ​ള- ത​മി​ഴ് ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ പ്രോ​സ​സിം​ഗി​ൽ പ​ങ്കാ​ളി​യാ​യി. സ​ന്തോ​ഷ് ശി​വ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച മോ​ഹി​നി​യാ​ട്ടം എ​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി​യി​ലൂ​ടെ ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി. ഡാ​നി, ഒ​രി​ടം, സൂ​ഫി പ​റ​ഞ്ഞ ക​ഥ, ബ​യോ​സ്കോ​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച ലാ​ബി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ചി​ത്രാ​ഞ്ജ​ലി​ക്കു വേ​ണ്ടി നേ​ടി. ഭാ​ര്യ: സ​ജി​ത. മ​ക​ൾ: ശ്രു​തി സു​ധീ​ർ, മ​രു​മ​ക​ൻ: ര​ജി പ്ര​സാ​ദ്(ഛാ​യാ​ഗ്രാ​ഹ​ക​ൻ).