
ഫാ.ഡോ.ഇഗ്നേഷ്യസ് പുതിയിടം എസ് ജെ
പാലാ: ജസ്യൂട്ട് സന്ന്യാസ സമൂഹം മധുരാ പ്രൊവിന്‍സ് അംഗമായ ഫാ.ഇഗ്നേഷ്യസ് പുതിയിടം എസ് ജെ (97) തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് ഡിണ്ടിഗല്‍ ബെസ്ചി കോളജ് ചാപ്പലില്‍. പാലാ പുതിയിടം ചാക്കോ-അന്നമ്മ ദമ്പതികളുടെ മകനാണ്. പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതരായ ജോസഫ് റാന്ഗര് (പോപ്പ് ബെനഡിക് പതിനാറാമന്‍), കാള്‍ റാഹനെറിന് എന്നിവരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ബിസിനസ് എത്തിക്സില്‍ ജെആര്‍ഡി ടാറ്റാ ചെയര്‍ പ്രഫസറായിരുന്നു. മതാന്തര സംവാദങ്ങള്‍ക്കായി വാരണാസിയില്‍ മൈത്രീഭവനും കന്യാകുമാരിയില്‍ ഡയലോഗ് സെന്ററും സ്ഥാപിച്ചു. വിവിധ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സഹോദരങ്ങൾ: പരേതരായ അഡ്വ. ആന്റണി ജേക്കബ് പുതിയിടം, പി.സി ജോസഫ് പുതിയിടം, സിസ്റ്റര്‍ ജോര്‍ജിനാ സിഎസ്എസ്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions