
സിസ്റ്റർ ബീന ജോർജ്
പാലക്കാട്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ പാലക്കാട് സെറാഫിക് പ്രോവിൻസിലെ കാരമടൈ ഗുഡ് ഷെപ്പേർഡ് ഭവനാംഗമായ സിസ്റ്റർ ബീന ജോർജ്(65) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ 11ന് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ മംഗലംഡാം സെന്റ് പീറ്റേഴ്സ് ഭവനത്തിൽ. എറണാകുളം പുത്തൻവേലിക്കര മാളവന കൂട്ടാല പരേതരായ ജോർജ്-ചിന്നമ്മ ദന്പതികളുടെ മകളാണ്. ചിറ്റടി ബത്ലഹം, കാരമടൈ ഗുഡ് ഷെപ്പേർഡ്, നീതിപുരം അൽഫോൻസാഭവൻ, വടക്കന്തറ സെന്റ് ക്ലെയേഴ്സ്, ആരോഗ്യപുരം ആരോഗ്യമാത, വചനഗിരി അസീസി ഭവൻ, കുമരപുരം ലിറ്റിൽ ഫ്ളവർ, മേട്ടുപ്പാളയം സാൻജോസ്, വാൽപ്പാറെ കാരുണ്യ, എട്ടിമടൈ ഷേഫി ആരാം എന്നിവിടങ്ങളിൽ സുപ്പീരിയർ, സാമൂഹ്യപ്രവർത്തക, അധ്യാപിക എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ഷാജി, ജോസി, ആന്റണി, മാർട്ടിൻ, ഷീല, ബിൻസി, പരേതനായ ജോജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions