Obituary
മു​സ്‌​ലിം ലീ​ഗ് നേതാവ് ബീ​മാ​പ​ള്ളി റ​ഷീ​ദ്

തി​രു​വ​ന​ന്ത​പു​രം: മു​സ്‌ലിം ലീ​ഗ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബീ​മാ​പ​ള്ളി നൂ​റു​ല്‍ ഇ​സ്‌​ലാം അ​റ​ബി​ക് കോ​ള​ജി​നു സ​മീ​പം ടിസി 44/735ല്‍ ​ബീ​മാ​പ​ള്ളി റ​ഷീ​ദ്(65) അ​ന്ത​രി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ, ച​ന്ദ്രി​ക ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എം​എ​സ്എ​ഫി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ​ത്തി​യ​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് കെ​ൽ, ഹോ​ർ​ട്ടി​കോ​ർ​പ്, സി​ഡ്‌​കോ എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​ൻ പ​ദ​വി വ​ഹി​ച്ചി​ട്ടു​ണ്ട്. പ്ര​ഭാ​ഷ​ക​ൻ, തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​വ് എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ നേ​താ​വാ​യി​രു​ന്നു.