
സിസ്റ്റർ പെലാജിയ കുരീക്കാട്ട് എഫ്സിസി
കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസ് വെളിച്ചിയാനി സെന്റ് മേരീസ് ഭവനാംഗമായ സിസ്റ്റർ പെലാജിയ കുരീക്കാട്ട് എഫ്സിസി (100) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വെളിച്ചിയാനി കോൺവന്റ് ചാപ്പലിൽ വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച് ബിഷപ് മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ സമാപന ശുശ്രൂഷകൾക്ക് ശേഷം വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. വെളിച്ചിയാനി കുരീക്കാട്ട് പരേതരായ ആഗസ്തി - ഏലി ദമ്പതികളുടെ മകളാണ്. പരേത കണ്ണാടിയുറുമ്പ്, മുക്കുളം, മ്ലാമല, അണക്കര, തെക്കേമല, പാണപിലാവ്, പുഞ്ചവയൽ, വെളിച്ചിയാനി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions