
ഫാ. ഡോ. ജോണ്‍ ഏബ്രഹാം കൊണ്ടകശേരില്
ചിങ്ങവനം: വാരണാസി രൂപത വികാരി ജനറാളും സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയുമായ ഫാ. ഡോ. ജോണ്‍ ഏബ്രഹാം കൊണ്ടകശേരില് (73) അന്തരിച്ചു. സംസ്കാരം നാളെ 9.45ന് വാരണാസി സെന്റ് മേരീസ് കത്തീഡ്രലില്‍. ചിങ്ങവനം കൊണ്ടകശേരില് പരേതരായ കെ.ടി. ഏബ്രഹാം - ഏലിയാമ്മ ദമ്പതികളുടെ മകനാണ്. 1985 മാര്‍ച്ച് 30ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം റോമില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. രൂപതയുടെ ചാന്‍സലര്‍, പ്രൊക്യൂറേറ്റര്‍, ജുഡീഷ്യല്‍ വികാര്‍, രൂപത സെക്രട്ടറി എന്നീ നിലകളിലും വിവിധ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: മറിയാമ്മ (കല്ലറ), കുഞ്ഞവറാച്ചന് (ചിങ്ങവനം), മര്‍ക്കോസ് (ചിങ്ങവനം), ഏലിയാമ്മ (ഏറ്റുമാനൂര്‍), പരേതരായ കെ.എ. കുരുവിള, കെ.എ. ചാക്കോ, കെ.എ. തോമസ്, കെ.എ. മാത്യു, കെ.എ. ജോസഫ്, ശോശാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions