
കെ.വി. മാത്യു
മരങ്ങാട്ടുപിള്ളി: കരിക്കാട്ടുകണ്ണിയേൽ (പുളിക്കിയിൽ) കെ.വി. മാത്യു (മാമ്മച്ചൻ-92) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ചേർപ്പുങ്കലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. പരേതൻ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും മരങ്ങാട്ടുപിള്ളി വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ്, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെംബർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അന്നമ്മ മാത്യു ആയാംകുടി ദാനവേലിൽ കുടുംബാംഗം. മക്കൾ: റെജി അലക്സ്, അഡ്വ. വിൽസ് മാത്യുസ്, ആശ ബാബു, മാജി ലൂക്കോസ്, ലിജി ഐസക്, തേജി തോമസ്, ജിനി ഇനു. മരുമക്കൾ: കെ.പി. അലക്സാണ്ടർ മണക്കാട്ട് വാഴേപ്പറമ്പിൽ (കുറവിലങ്ങാട്), ഡോ. ആഗ്നസ് ജേക്കബ് കാവാലം (കോഴിക്കോട്), ബാബു ജോസഫ് കാരയ്ക്കൽ (കിടങ്ങൂർ), ലൂക്കോസ് (കുറവിലങ്ങാട്), ഐസക് വർഗീസ് പുതിയാമഠം (കിഴക്കമ്പലം), തോമസ് ജോർജ് വെട്ടുകാട് അക്കരപ്പറമ്പിൽ (നാലുക്കോടി), ഇനു തരകൻ ചിറമേൽ (മാള). മൃതദേഹം ഇന്ന് ഒന്പതിന് ചേർപ്പുങ്കലുള്ള (നെയ്യൂർ) വസതിയിൽ കൊണ്ടുവരും. രണ്ടിന് മരങ്ങാട്ടുപിള്ളി വ്യാപാര ഭവനിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions