Obituary
സിസ്റ്റർ അനിത സിഎംസി

ക​ണി​മം​ഗ​ലം : സെ​ന്‍റ് ജോ​ർ​ജ​സ് കോ​ണ്‍​വ​ന്‍റ് അം​ഗ​മാ​യ സി​സ്റ്റ​ർ അ​നി​ത സി​എം​സി(79) അ​ന്ത​രി​ച്ചു. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ഇ​ന്ന് മൂ​ന്നി​ന് ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ന​ട​ക്കും. തു​ട​ർ​ന്ന് സം​സ്കാ​രം കോ​ണ്‍​വന്‍റ് സെ​മി​ത്തേ​രി​യി​ൽ. വ​രാ​ക്ക​ര ത​ട്ടി​ൽ മാ​പ്രാ​ണ​ത്തു​കാ​ര​ൻ വ​റീ​ത്-​ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കാ​ഗ​സ്ന​ഗ​ർ, ബു​ർ​ഹാ​ൻ​പൂ​ർ,നേ​പ്പാ ന​ഗ​ർ, ലേ​ഡി വി​ക്ട​റി ചി​യ്യാ​രം, അ​സം​പ്ഷ​ൻ കോ​ണ്‍​വ​ന്‍റ് കോ​ട്ട​ക്കാ​ട്, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​ലു​വാ​യ്, സാ​ന്തോം ചൂ​ണ്ട​ൽ, സെ​ന്‍റ് മേ​രീ​സ് ഒ​ല്ലൂ​ർ, ചെ​ർ​ള​യം, ലേ​ഡി വി​ക്ട​റി ചി​യ്യാ​രം, ക​ണി​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്യാ​സി​നി​യാ​യും സാ​ൻ​ജോ​സ് എ​രു​മ​പ്പെ​ട്ടി, സെ​ന്‍റ് തെ​രേ​സാ​സ് മ​ണ​ലൂ​ർ, സാ​വി​യോ ഹോം ​മ​ന​ക്കൊ​ടി, ബ​ദ​നി കോ​ട്ട​പ്പ​ടി എ​ന്നീ മ​ഠ​ങ്ങ​ളി​ൽ മ​ദ​ർ സു​പ്പീ​രി​യ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ന​വീ​ന സി​എം​സി (തി​രു​പ്പൂ​ർ), പ​രേ​ത​രാ​യ അ​ന്തോ​ണി, പ​ലോ​സ്, ഔ​സേ​പ്പ്, മേ​രി, ത്രേ​സ്യ.