Obituary
ഫാ. ​ജോ​സ് അ​റ​ങ്ങാ​ശേ​രി

തൃ​ശൂ​ർ: അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ ഫാ. ​ജോ​സ് അ​റ​ങ്ങാ​ശേ​രി(71) അ​ന്ത​രി​ച്ചു. ഇ​ന്ന് മൂ​ന്നി​ന് തൃ​ശൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് വൈ​ദി​ക​മ​ന്ദി​ര​ത്തി​ൽ ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​രി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. അ​തി​നു​ശേ​ഷം അ​ഞ്ചു​വ​രെ പൊ​തു​ദ​ർ​ശ​നം. തു​ട​ർ​ന്ന് ഭൗ​തി​ക​ശ​രീ​രം പൊ​ങ്ങ​ണം​കാ​ട് ഇ​ട​വ​ക​യി​ലെ സ​ഹോ​ദ​ര​ൻ അ​റ​ങ്ങാ​ശേ​രി റ​പ്പാ​യി ജോ​ണ്‍​സ​ന്‍റെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നാ​ളെ രാ​വി​ലെ 9.30ന് ​ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ വീ​ട്ടി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഭൗ​തി​ക​ശ​രീ​രം പൊ​ങ്ങ​ണം​കാ​ട് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും. 10.30ന് ​സം​സ്കാ​ര​ശു​ശ്രൂ​ഷ​യു​ടെ ര​ണ്ടാം​ഭാ​ഗം ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​രും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി​യു​ള്ള സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന ശു​ശ്രൂ​ഷ​യ്ക്ക് സീ​റോ​മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൊ​ങ്ങ​ണം​കാ​ട് അ​റ​ങ്ങാ​ശേ​രി റ​പ്പാ​യി-​റോ​സ ദ​ന്പ​തി​മാ​രു​ടെ മ​ക​നാ​ണ്. 1981ൽ ​മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം പി​താ​വി​ൽനി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി, തൃ​ശൂ​ർ ഡോ​ളേ​ഴ്സ് ബ​സി​ലി​ക്ക, അ​മ്മാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഹ​വി​കാ​രി​യാ​യും ചേ​രും​കു​ഴി, ആ​റ്റ​ത്ത​റ, പ​ടി​ഞ്ഞാ​റെ ക​ല്ലൂ​ർ, പു​ല​ക്കാ​ട്ടു​ക​ര, മു​ല്ല​ശേ​രി, നോ​ർ​ത്ത് പു​തു​ക്കാ​ട്, ന​ട​ത്ത​റ, വ​ല​ക്കാ​വ്, ത​ല​ക്കോ​ട്ടു​ക​ര, ത​ണ്ടി​ലം, കു​റു​മാ​ൽ, തി​രൂ​ർ, പേ​രാ​മം​ഗ​ലം, പെ​രി​ഞ്ചേ​രി, കു​റ്റൂ​ർ, ചി​റ്റി​ശേ​രി, പൊ​റ​ത്തൂ​ർ, കൊ​ഴു​ക്കു​ള്ളി, വി​ജ​യ​പു​രം, പു​റ​നാ​ട്ടു​ക​ര, കാ​ര​മു​ക്ക്, പേ​ര​കം, വെ​ങ്ങി​ണി​ശേ​രി എ​ന്നീ പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും ഏ​ങ്ങ​ണ്ടി​യൂ​ർ എം​ഐ ആ​ശു​പ​ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. തി​രൂ​ർ, ആ​റ്റ​ത്ത​റ, മു​ല്ല​ശേ​രി, കാ​ര​മു​ക്ക് എ​ന്നീ സ്കൂ​ളു​ക​ളു​ടെ മാ​നേ​ജ​രാ​യും വി​വി​ധ സ​ന്യാ​സി​നീ​സ​മൂ​ഹ​ങ്ങ​ളു​ടെ ക​പ്ലോ​നാ​യും ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് 2026 മെ​യ് 19 മു​ത​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ണി, സ​ണ്ണി, ജെ​യ്ക്ക​ബ്, ജോ​ണ്‍​സ​ൻ, അ​മ്മി​ണി, എ​ൽ​സി, പ​രേ​ത​രാ​യ ജോ​ർ​ജ്, ഫ്രാ​ൻ​സീ​സ്.