Obituary
സി​സ്റ്റ​ർ മേ​രി ബ്രൂ​ണോ മു​ത​ല​ക്കു​ഴി​യി​ൽ എ​ഫ്സി​സി

തീ​ക്കോ​യി: ഫ്രാ​ൻ​സി​സ്‌​ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സാ ജ്യോ​തി പ്രൊ​വി​ൻ​സ്, തീ​ക്കോ​യി ക്ലാ​ര​മാം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി ബ്രൂ​ണേ എ​ഫ്സി​സി (100) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ10 ന് ​തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. പൂ​ഞ്ഞാ​ർ മു​ത​ല​ക്കു​ഴി​യി​ൽ പ​രേ​ത​രാ​യ മാ​ത്യു ജോ​സ​ഫ്- ബ്രി​ജി​ത്താ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തീ​ക്കോ​യി സെ​ന്‍റ് മേ​രി​സ് ഹൈ​സ്‌​കൂ​ൾ, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്‌​കൂ​ൾ അ​രു​വി​ത്തു​റ, സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ൾ പൂ​ഞ്ഞാ​ർ എ​ന്നീ സ്‌​കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും തീ​ക്കോ​യി, അ​രു​വി​ത്തു​റ ഹോ​സ്റ്റ​ൽ, പൂ​ഞ്ഞാ​ർ, പെ​രി​ങ്ങ​ളം എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സെ​ക്ര​ട്ട​റി, ബോ​ർ​ഡിം​ഗ് മി​സ്ട്ര​സ്, ലൈ​ബ്രേ​റി​യ​ൻ, കൗ​ൺ​സി​ല​ർ, ട്ര​ഷ​റ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ എ​ന്നീ നി​ല​യി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ് (പൂ​ഞ്ഞാ​ർ), ഫാ. ​എ​ൻ.​ജെ. വ​ർ​ക്കി (ഡ​ൽ​ഹി), സി​സ്റ്റ​ർ ഗ​ബ്രി​യേ​ൽ (സി​എ​ഫ്എം​എ​സ്എ​സ്, പാ​റാം​തോ​ട്), അ​ക്ക​മ്മ (മം​ഗ​ലാ​പു​രം), ജോ​സ​മ്മ (എ​റ​ണാ​കു​ളം), ബേ​ബി​ച്ച​ൻ (പൂ​ഞ്ഞാ​ർ), ജോ​യി​ച്ച​ൻ (പൂ​ഞ്ഞാ​ർ), സി​സ്റ്റ​ർ ഡോ. ​റോ​സ്‌​മേ​രി (സി​എ​ഫ്എം​എ​സ്എ​സ്, ഡ​റാ​ഡൂ​ൺ), സി​സ്റ്റ​ർ ഡോ. ​സു​ജി​ത (എ​സ്സി​എ​ൻ. ഡാ​ർ​ജ​ലിം​ഗ്), പ​രേ​ത​രാ​യ ജോ​സ​ഫ് (പു​ലി​ക്കു​രു​മ്പ), മ​ത്താ​യി (പു​ലി​ക്കു​രു​മ്പ), പെ​ണ്ണ​മ്മ (കാ​ഞ്ഞി​ര​പ്പ​ള്ളി ). മൃ​ത​ദേ​ഹം ഇ​ന്ന് 3.30 ന് ​തീ​ക്കോ​യി മ​ഠ​ത്തി​ൽ കൊ​ണ്ടു​വ​രും.