Obituary
സി​സ്റ്റ​ർ മേ​രി കൊ​ളും​ബാ സി​എം​സി

കാ​ഞ്ഞി​ര​പ്പ​ള്ളി: സി​എം​സി അ​മ​ലാ പ്രൊ​വി​ന്‍​സി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ മേ​രി കൊ​ളും​ബാ സി​എം​സി (മ​റി​യ​ക്കു​ട്ടി - 89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് സെ​ന്‍റ് മേ​രീ​സ് മ​ഠം ചാ​പ്പ​ലി​ല്‍ ആ​രം​ഭി​ച്ച് 3.30ന് ​വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍. ആ​ന​ക്ക​ല്ല് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​രേ​ത​രാ​യ ചാ​ക്കോ - ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത ഇ​ഞ്ചി​യാ​നി, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ണ്ണ​മ്പ​ള്ളി, പാ​ല​മ്പ്ര, വ​ള്ള​ക്ക​ട​വ്, ചി​റ​ക്ക​ട​വ്, ഉ​മി​ക്കു​പ്പ, കൊ​ച്ചു​തോ​വാ​ള, പൊ​ടി​മ​റ്റം പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ്, എ​യ്ഞ്ച​ല്‍​വാ​ലി എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​പ്പ​ച്ച​ന്‍ (ചേ​മ്പ​ളം), അ​ന്ന​മ്മ (എ​ട​ത്വ), ജോ​സ് (ആ​ന​ക്ക​ല്ല്), ലീ​ലാ​മ്മ പാ​ലാ​ക്കു​ന്നേ​ല്‍ (ആ​ലു​വ), ലി​സ​മ്മ കാ​ക്ക​ല്ലി​ല്‍ (മം​ഗ​ലാ​പു​രം), റീ​ത്താ​മ്മ പെ​രു​മ്പ​ട്ടി​ക്കു​ന്നേ​ല്‍ (മ​ണി​മ​ല), പ​രേ​ത​യാ​യ തെ​യ്യാ​മ്മ അ​ഞ്ച​നാ​ട്ട് (മ​ണ്ണാ​ര്‍​ക്ക​യം).