Obituary
ഡോ. ​മ​തു​മ്മ​ൽ സു​ദ​ർ​ശ​ൻ

ക​ണ്ണൂ​ർ: പ്ര​ശ​സ്ത ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​മ​തു​മ്മ​ൽ സു​ദ​ർ​ശ​ൻ (65) കോ​ൽ​ക്ക​ത്ത​യി​ൽ അ​ന്ത​രി​ച്ചു. ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ​തീ​ഷ് ഭ​വ​നി​ൽ ചീ​ക്കോ​ളി ന​ളി​നി​യു​ടെ​യും പ​രേ​ത​നാ​യ മ​തു​മ്മ​ൽ പാ​ണ്ട്യാ​ല​യി​ൽ സു​കു​മാ​ര​ന്‍റെ​യും മ​ക​നാ​ണ്. കോ​ൽ​ക്ക​ത്ത​യി​ലെ സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് യു​ജി​സി - ഡി​എ​ഇ ക​ൺ​സോ​ർ​ഷ്യ​ത്തി​ലെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​നും റി​സ​ർ​ച്ച് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്നു. നൂ​ത​ന വി​ശ​ക​ല​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി നി​ര​വ​ധി ശാ​സ്ത്ര പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ട്രേ​സ് എ​ല​മെ​ന്‍റ്സ് ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളും മോ​സ്‌​ബൗ​ർ സ്പെ​ക്ട്രോ​സ്കോ​പ്പി, ഹെ​വി മെ​റ്റ​ൽ വി​ശ​ക​ല​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മേ​ഘാ​ല​യ​യി​ലെ നോ​ർ​ത്ത് ഈ​സ്റ്റേ​ൺ ഹി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് അ​പ്ലൈ​ഡ് ന്യൂ​ക്ലി​യ​ർ ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി നേ​ടി. കോ​ൽ​ക്ക​ത്ത​യി​ലെ ഭാ​ഭാ ആ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഡോ. ​രാ​ജ​ല​ക്ഷ്മി ദി​യോ​റി. സ​ഹോ​ദ​ര​ൻ: ഡോ. ​എം. സ​തീ​ഷ് കു​മാ​ർ (ഡീ​ൻ, ക്വീ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി, ബെ​ൽ​ഫാ​സ്റ്റ്).