
സിസ്റ്റർ ലൂയീസ എംഎസ്എംഐ
നെല്ലിക്കുറ്റി: എംഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ സാൻജോസ് പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ലൂയീസ (77) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 10.30ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം നെല്ലിക്കുറ്റി സീയോൺ കോൺവെന്റ് സെമിത്തേരിയിൽ. കുളക്കാട് മണ്ണാർകുളത്ത് പരേതരായ മാത്യു-ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസുകുട്ടി, സിസ്റ്റർ കുസുമം, തങ്കമ്മ, ബാബു, സാലി, ജെസിക്കുട്ടി, ഡോൽഫി, സോണി, പരേതരായ അപ്പച്ചൻ, തങ്കച്ചൻ, മേരിക്കുട്ടി, ജോണി. നെല്ലിക്കുറ്റി, കുളത്തുവയൽ, ചന്ദനക്കാംപാറ, മേരിഗിരി, തലശേരി, എണ്ണപ്പാറ, കോട്ടൂർ, ശാന്തിനഗർ, താഴൂർ, അടോട്ടുകയ, നിർമലഗിരി, പരിയാരം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംഎസ്എംഐ പരിയാരം കോൺവെന്റിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions