
മാത്യു പരയ്ക്കാട്ട്
മണിക്കടവ്: മലയോര മേഖലയിലെ പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനുമായിരുന്ന പി.എം. മാത്യു പരയ്ക്കാട്ട് (81) അന്തരിച്ചു. നാളെ രാവിലെ എട്ടുമുതൽ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം നാലിന് മണിക്കടവ് സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും. ദീർഘകാലം നുച്യാട് സർവീസ സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഉളിക്കൽ പഞ്ചായത്തംഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ത്രേസ്യാമ്മ മാത്യു എടത്തിനാൽ കുടുംബാംഗം. മക്കൾ: മനോജ് (യുഎസ്എ), ബിനോയ് (മണിക്കടവ്), ജിമ്മി (ദുബായ്). മരുമക്കൾ: ബോബി ചാമക്കാലായിൽ (ഉദയഗിരി), രേഖ പുളിമൂട് (നെയ്യാറ്റിൻകര). സഹോദരങ്ങൾ: മേരി ലൂക്കോസ് മുണ്ടപ്ലാക്കൽ (പരിയാരം), ജോണ് (റിട്ട. അധ്യാപകൻ, സെന്റ് തോമസ് എച്ച്എസ്, മണിക്കടവ്, സഞ്ചാര സാഹിത്യകാരൻ), തോമസ് (റിട്ട. അധ്യാപകൻ, മണിക്കടവ്), ബേബി (റിട്ട. അധ്യാപകൻ, വാണിയപ്പാറ), ജോർജ് മണിക്കടവ് (റിട്ട. മുഖ്യാധ്യാപകൻ, നെല്ലിക്കാംപൊയിൽ എൽപി സ്കൂൾ), സണ്ണി (അധ്യാപകൻ, ഉത്തർപ്രദേശ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions