Obituary
സി​സ്റ്റ​ര്‍ പ്രി​സ്‌​ക തെ​ക്കേ​മ​റ്റ​ത്തി​ല്‍ എ​സ്‌​വി​എം

കോ​ട്ട​യം: വി​സി​റ്റേ​ഷ​ന്‍ സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ പ്രി​സ്‌​ക എ​സ്‌​വി​എം (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍​ദ് വി​സി​റ്റേ​ഷ​ന്‍ മ​ഠം ചാ​പ്പ​ലി​ല്‍. ബ്ര​ഹ്‌​മ​മം​ഗ​ലം തെ​ക്കേ​മ​റ്റ​ത്തി​ല്‍ പ​രേ​ത​രാ​യ പു​ന്നൂ​സ് - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത കി​ട​ങ്ങൂ​ര്‍, ച​മ​ത​ച്ചാ​ല്‍, ക​ണ്ണ​ങ്ക​ര, മാ​ല​ക്ക​ല്ല്, പെ​രി​ക്ക​ല്ലൂ​ര്‍, ബൈ​സ​ണ്‍​വാ​ലി, ക​ല്ല​റ, ചു​ങ്കം, എ​റ​ണാ​കു​ളം, പൂ​ഴി​ക്കോ​ല്‍, പു​ന്ന​ത്തു​റ, പി​റ​വം, പ​യ​സ് മൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഉ​തു​പ്പാ​ന്‍, മ​ത്താ​യി, ജേ​ക്ക​ബ്, ഏ​ലി​ക്കു​ട്ടി, അ​ന്ന​മ്മ, അ​ച്ചാ​മ്മ. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍​ദ് വി​സി​റ്റേ​ഷ​ന്‍ മ​ഠം ചാ​പ്പ​ലി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.