
സിസ്റ്റര്‍ പൗളിന് എഫ്സിസി
മൂവാറ്റുപുഴ: എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ പൗളിന് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) ഫ്രാന്‍സിസ്കന്‍ ക്ലാര മഠം സെമിത്തേരിയില്‍. പരേത കരിമണ്ണൂര്‍ കുഴികണ്ണിയില്‍ പരേതരായ മത്തായി - ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ത്രേസ്യാക്കുട്ടി കുഴികണ്ണിയില്‍ (കരിമണ്ണൂര്‍), സിസ്റ്റര്‍ ഫിലോ എംഎസ്ജെ (ബസ്ലഹം), പരേതരായ റോസക്കുട്ടി മാണിക്കുന്നേല്‍ (നെയ്ശേരി), ജോസഫ് കുഴികണ്ണിയില്‍ (കരിമണ്ണൂര്‍), മറിയക്കുട്ടി കൂറ്റപ്പിള്ളില്‍ (വാരപ്പെട്ടി), സിസ്റ്റര്‍ നിര്‍മല (എഫ്സിസി), ഫ്രാന്‍സീസ് കുഴികണ്ണിയില്‍ (കരിമണ്ണൂര്‍) റിട്ട. അധ്യാപകന് സെന്റ് ജോസഫ്സ് എച്ച്എസ് കരിമണ്ണൂര്‍. പരേത പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ 32 വര്‍ഷം ഡ്രോയിംഗ് അധ്യാപിക, മതാധ്യാപിക, നിര്‍മല ജൂനിയര്‍ സ്കൂള്‍, കല്ലൂര്‍ക്കാട്, തൊമ്മന്‍കുത്ത്, ഏനാനല്ലൂര്‍ എന്നിവിടങ്ങളില്‍ നഴ്സറി അധ്യാപിക, ജൂനിയര്‍ മിസ്ട്രസ്, ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions