
വി.വി. ബഹനാന് കോര്‍ എപ്പിസ്കോപ്പ
കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദീകന് കുന്നക്കുരുടി വി.വി. ബഹനാന് കോര്‍ എപ്പിസ്കോപ്പ നാരകത്ത് (93, മുണ്ടക്കയം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂള്‍ റിട്ട. അധ്യാപകന്) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തിൽ കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. നാരകത്ത് പരേതരായ മത്തായി വര്‍ഗീസിന്റെയും മറിയാമ്മ വര്‍ഗീസിന്റെയും മകനാണ്.ഭാര്യ: പരേതയായ മേരിക്കുട്ടി ബെഹനാന് മൂവാറ്റുപുഴ പൊറ്റാസ് കുടുംബാംഗം. മക്കള്‍: സന്തോഷ് ബെഹനാന്, സബി സന്തോഷ്, പരേതയായ ശാന്ത ബെഹനാന്. അങ്കമാലി, കണ്ടനാട്, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions