
സിസ്റ്റർ ജോസിയ
പുത്തൻചിറ : സിഎച്ച്എഫ് പാവനാത്മ പ്രോവിൻസിലെ പുത്തൻചിറ എസ്എച്ച് ഭവനാംഗമായ സിസ്റ്റർ ജോസിയ (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമികത്വത്തിൽ പുത്തൻചിറ എസ്എച്ച് കോൺവെന്റ് ചാപ്പലിൽ. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ ദമ്പതികളുടെ മകളാണ്. പരേതനായ മോൺ. പോൾ ചിറ്റിലപ്പിള്ളിയുടെ സഹോദരപുത്രി ആണ്. എഫ്എക്സ് കോൺവെന്റ് കൊടകര, ഹോളി ഫാമിലി കോൺവെന്റ് പുത്തൻചിറ, സെന്റ് ജോർജ് കോൺവെന്റ് പുത്തൻചിറ, ഹോളി ഫാമിലി കോൺവെന്റ് കുഴിക്കാട്ടുശേരി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions