
ഫാ. സെബാസ്റ്റ്യൻ ചെരിപുറത്തിന്റെ മാതാവ് ഏലിയാമ്മ
പാത്തൻപാറ: തലശേരി അതിരൂപത സിഫാം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചെരിപുറത്തിന്റെ അമ്മ റിട്ട. അധ്യാപിക ഏലിയാമ്മ (76) അന്തരിച്ചു. മൃതദേഹം നാളെ വൈകുന്നേരം നാലിന് പാത്തൻപാറയിലെ വസതിയിലെത്തിക്കും. 19ന് വൈകുന്നേരം നാലിന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികതത്വത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പാത്തൻപാറ സെന്റ് സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും. പാത്തൻപാറ ജെഎംയുപി സ്കൂളിൽ നിന്ന് മുഖ്യാധ്യാപികയായി വിരമിച്ച ഏലിയാമ്മ കൽപ്പറ്റ, പാത്തൻപാറ എന്നിവിടങ്ങളിലെ കോർപറേറ്റ്തല സ്കൂളുകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. പാത്തൻപാറ ഇടവകയിൽ 35 വർഷത്തോളം മതബോധന അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: മേലോരംതട്ടിൽ സെബാസ്റ്റ്യൻ. മറ്റു മക്കൾ: ജോജോ (റിട്ട. മിലിട്ടറി, കൽപ്പറ്റ), ജോബി (എൻജിനിയർ, യുകെ). മരുമക്കൾ: ദീപ (അധ്യാപിക, മാനന്തവാടി), ജെയ്ൻ (നഴ്സ്, യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions