Obituary
മോ​സ്ക്മാ​ൻജി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ള​യം ലെ​നി​ൻ​ന​ഗ​ർ ടി​സി 14 1131 ആ​ലും​ക​ണ്ഠം വീ​ട്ടി​ൽ ആ​ർ​ക്കി​ടെ​ക്ട് ജി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ (മോ​സ്ക്മാ​ൻ -89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: ജ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ഗോ​വി​ന്ദ് ജി. ​ജൂ​നി​യ​ർ(​ആ​ർ​ക്കി​ടെ​ക്ട്), ശ്രീ​നി ജി.​ഗോ​വി​ന്ദ് (ബി​സി​ന​സ്), നീ​നി ജി. ​ഗോ​വി​ന്ദ് (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ല​ക്ഷ്മി വി. ​രാ​ജ​ശേ​ഖ​ര​ൻ (ആ​ർ​ക്കി​ടെ​ക്‌​ട്), വി.​എ. അ​നി​ഷ (എ​ഇ കെ​എ​സ്ഇ​ബി), ജെ.​എ​സ്. സ​ജീ​ന. തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി, ക​ടു​വ​യി​ൽ പ​ള്ളി, ആ​ലം​കോ​ട് പ​ള്ളി, എ​രു​മേ​ലി വാ​വ​ർ പ​ള്ളി, ക​രു​നാ​ഗ​പ​ള്ളി ഷെ​യ്ക്മ​സ്ജി​ദ് തു​ട​ങ്ങി 106 ൽ ​അ​ധി​കം മ​സ്ജി​ദു​ക​ളും നി​ര​വ​ധി പ്ര​ശ​സ്ത ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളും രൂ​പ​ക​ൽ​പ​ന ചെ​യ്ത് നി​ർ​മി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഇ​ദ്ദേ​ഹം മ​ത​സൗ​ഹാ​ർ​ദം ഉ​ള്ള​ട​ക്ക​മാ​ക്കി ഗ്ര​ന്ഥ​വും ര​ചി​ച്ചി​ട്ടു​ണ്ട്.