
ഡോ. തോമസ്
മാഞ്ഞൂരാന്: തൃശൂര്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് മുന്‍ ഡീനും പിഎസ്എം ഡെന്റൽ കോളജ് പീഡോഡോണ്ടിക്സ് വിഭാഗം മേധാവിയുമായിരുന്ന ദന്തരോഗ വിദഗ്ധൻ ഡോ. തോമസ് മാഞ്ഞൂരാന് (61) അന്തരിച്ചു. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം "ഇല്യൂഷന്‍സ് ഇന്റീരിയേഴ്സ്' സ്ഥാപകനാണ്. ശോഭ സിറ്റി ലൈഫ്സ്റ്റൈല്‍ വില്ലാസിലായിരുന്നു (വില്ല 40) താമസം. ഇന്നുരാവിലെ ഏഴിന് മൃതശരീരം സ്വവസതിയിലേക്ക് കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിന് കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ. പരേതനായ മുന്‍ കേരള പോലീസ് ഡിഐജി സൈമണ്‍ മാഞ്ഞൂരാന്റേയും പരേതയായ എലിസബത്ത് മാഞ്ഞൂരാന്റേയും മകനാണ്. ഭാര്യ: സിനി (കള്ളിവയലില്‍ കുടുംബാംഗം). മക്കള്‍: കാതറിന്, ടാനിയ. മരുമകന്: രാഹുല്‍ (പൊട്ടംകുളം കുടുംബാഗം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions