
സിസ്റ്റർ ആലീസ് പൊരിയത്ത് എഫ്സിസി
കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസിലെ ചോറ്റി അസീസി മഠാംഗമായ സിസ്റ്റർ ആലീസ് പൊരിയത്ത് എഫ്സിസി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. ചെമ്മലമറ്റം പൊരിയത്ത് പരേതരായ ജോസഫ് - മറിയം ദമ്പതികളുടെ മകളാണ്. പരേത മ്ലാമല, പുറക്കാട്, കാഞ്ചിയാർ, ചങ്ങനാശേരി, എരുമേലി, മുക്കുളം, പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ്, ജനറലേറ്റ് ആലുവ, അണക്കര, രാമക്കൽമേട്, മുക്കാലി, പുഞ്ചവയൽ, പോത്തുപാറ വെളിച്ചിയാനി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ദേവസ്യാച്ചൻ, സിസ്റ്റർ ആൻ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആൻഡ് മേരി), അച്ചാമ്മ, റോസമ്മ, സിസ്റ്റർ ബ്രിജിറ്റ് (സിസ്റ്റേഴ്സ് ഓഫ് ബ്ലെസ്ഡ് വിർജിൻ), ജോസ്, സോമി, ലില്ലിക്കുട്ടി, എൽസമ്മ, തങ്കച്ചൻ, പരേതരായ സിസ്റ്റർ ജർമയിൻ എഫ്സിസി, സിസ്റ്റർ നിർമ്മല എസ്ജെഎം (ആഗ്ര).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions