
പ്രഫ. പി. ജയേന്ദ്രന്‍
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും എഴുത്തുകാരനുമായിരുന്ന കരുവിശ്ശേരി പൗഷാലിയില്‍ പ്രഫ.പി.ജയേന്ദ്രന്‍ (84) അന്തരിച്ചു. 1965 മുതല്‍ 1997 വരെ ദേവഗിരി കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരനും ചിന്തകനുമായ ജയേന്ദ്രന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ച ഗുരുക്കന്മാരുടെ തറവാടായ കണ്ണൂര്‍ ഊരാച്ചേരിയിലെ പിന്മുറക്കാരനാണ്. സാഹിത്യം, കല, ചരിത്രം, ദര്‍ശനം തുടങ്ങിയ വിഷയങ്ങളെകുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇര്‍വിംഗ് സ്റ്റോണിന്റെ ലസ്റ്റ് ഫോര്‍ ലൈഫ്, ടാഗോറിന്റെ ശേഷേര്‍ കൊബിത, ശങ്കറിന്റെ ഒജേന ഒജേന ബിബേകാനജോ, റെമാര്‍ക്കിന്റെ ഓള് ക്വയറ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട് തുടങ്ങിയ കൃതികള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മിഠായിത്തെരുവും മക്കാണ്ടോയുമാണ് ഏറ്റവും അവസാനം രചിച്ച പുസ്തകം. അവിവാഹിതനായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions